Latest NewsInternational

ഒറ്റപ്രസവത്തില്‍ ഒന്‍പത് പൊന്നോമനകൾ, അത്യപൂര്‍വം ഈ അത്ഭുതം

അപൂര്‍മായി മാത്രമാണ് ഒറ്റ പ്രസവത്തില്‍ ഒന്‍പതു കുഞ്ഞുങ്ങളുണ്ടാകുന്നത്.

ബാമാകോ: ശാസ്ത്ര ലോകത്തിന് അത്ഭുതമായി ഒറ്റപ്രസവത്തില്‍ ഒന്‍പത് കുഞ്ഞുങ്ങളെ പ്രസവിച്ച്‌ ഒരമ്മ. ഹാലിമ സിസ്സെ എന്ന 25കാരിയാണ് 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആഫ്രിക്കന്‍ രാജ്യമായ മാലി സ്വദേശിയാണ് സിസേറിയന്‍ ശസ്ത്രക്രീയയിലൂടെ ഒന്‍പതു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അപൂര്‍മായി മാത്രമാണ് ഒറ്റ പ്രസവത്തില്‍ ഒന്‍പതു കുഞ്ഞുങ്ങളുണ്ടാകുന്നത്.

ഇത്രയധികം കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ രൂപപ്പെട്ടാലും പല കുഞ്ഞുങ്ങളും പൂര്‍ണ വളര്‍ച്ചയെത്താതെ മരിച്ചു പോകുകയാണ് പതിവ്. ഹലീമ ഗര്‍ഭിണിയായിരിക്കേ നടത്തിയ സ്കാനിങില്‍ കണ്ടെത്തിയത് ഇവരുടെ വയറ്റില്‍ ഏഴു കുഞ്ഞുങ്ങളുണ്ടെന്നായിരുന്നു. ഇതുതന്നെ അപൂര്‍വമായതിനാല്‍ പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതോടെ ഹാലിമയെ വിമാന മാര്‍ഗം മൊറോക്കോയിലേക്ക് മാറ്റി.

read also: ചിന്താജെറോം വാക്സിൻ സ്വീകരിച്ചു, അർഹതപ്പെട്ടവർക്ക് കിട്ടാതെ പിൻവാതിൽ വഴി ഡിഫിക്കാർക്ക്, എന്ന് പ്രശാന്ത് ശിവൻ

എന്നാല്‍ പ്രസവിച്ചപ്പോൾ ഡോക്ടർമാരെ പോലും ആൽബിതപ്പെടുത്തി സ്കാനിംഗില്‍ കാണാതിരുന്ന 2 കുഞ്ഞുങ്ങളേയും കൂട്ടി 9 കുട്ടികള്‍ക്കാണ് ഹാലിമ ജന്മം നല്‍കിയത്. അഞ്ച് പെണ്‍കുഞ്ഞുങ്ങള്‍ക്കും നാലു ആണ്‍കുഞ്ഞുങ്ങള്‍ക്കുമാണ് ഹലീമ ജന്മം നല്‍കിയതെന്നും കുഞ്ഞുങ്ങളെല്ലാം ആരോഗ്യവാന്മാരാണെന്നും മാലി ആരോഗ്യമന്ത്രി ഫാന്‍റ സിബി അറിയിച്ചു.
ഏതാനും ആഴ്ചകള്‍ക്കു ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും തിരിച്ചെത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button