കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച നാല് ഓക്സിജൻ പ്ലാൻറുകളിൽ ആദ്യത്തേത് പ്രവർത്തനം ആരംഭിച്ചു. പ്രഷർ സ്വിങ് അഡ്സോർപ്ഷൻ എന്ന പ്രക്രിയയിലൂടെ അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്ന സംവിധാനം കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ഉത്‌പാദനം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം താൽക്കാലികമായി പ്രവർത്തിപ്പിച്ച പ്ലാന്റിലെ ഓക്സിജൻ ഗുണനിലവാര പരിശോധനയ്ക്കായി ഡൽഹിയിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ ഓക്സിജൻ 95 ശതമാനം ശുദ്ധമാണെന്ന് വ്യക്തമായി. ഇതോടെ പ്ലാന്റ് ഇന്നു മുതൽ പൂർണ തോതിൽ ഉത്പാദനം ആരംഭിക്കുകയായിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്ലാന്റ് പ്രവർത്തനമാരംഭിച്ചതോടെ ഓക്സിജൻ പര്യാപ്തതയുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും, ഇവിടെ സജ്ജീകരിച്ചിരിക്കുന്ന 250 കോവിഡ് ബെഡുകളിലേക്ക് പൈപ്പുകൾ വഴി പ്ലാന്റിൽ നിന്നും ഓക്സിജൻ എത്തിക്കുമെന്നും ആർ.എം.ഒ ഡോ. ഗണേശ് കുമാർ വ്യക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിൽ നിന്നും മിനിറ്റിൽ 600 ലിറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ കഴിയും. ഒന്നര കോടിയോളം രൂപയാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ചെലവാക്കിയത്.
Post Your Comments