Latest NewsNewsIndia

ഓപ്പറേഷന്‍ സമുദ്ര വീണ്ടും ആരംഭിച്ച് നാവിക സേന, ഓക്സിജനും മെഡിക്കല്‍ സാമഗ്രികളും എത്തിച്ചു

ഇന്ത്യയ്ക്ക് സഹായമായി വിദേശ രാജ്യങ്ങള്‍

 

ന്യൂഡല്‍ഹി : കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേഷന്‍ സമുദ്ര സേതു വീണ്ടും ആരംഭിച്ച് നാവിക സേന. മുംബൈ, വിശാഖപട്ടണം, കൊച്ചി നാവിക സേനാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും, തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും ദ്രവീകൃത ഓക്‌സിജനും, മറ്റ് മെഡിക്കല്‍ സാമഗ്രികളും രാജ്യത്ത് എത്തിച്ചു. 27 ടണ്‍ ഓക്‌സിജനുമായി ബഹ്‌റനില്‍ നിന്നും യുദ്ധക്കപ്പലായ തല്‍വാര്‍ കഴിഞ്ഞ ദിവസമാണ് മംഗലാപുരത്തെത്തിയത്.

Read Also : ലാൻഡിം​ഗ് ​ഗിയറിൽ തകരാർ; എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ സാഹസികമായി ഇറക്കി

27 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ ടാങ്കുകള്‍, 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 47 കോണ്‍സണ്‍ട്രേറ്ററുകള്‍ എന്നിവയുമായി പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും ഐഎന്‍എസ് കൊല്‍ക്കത്തയും മംഗലാപുരത്ത് എത്തിയിരുന്നു. കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും നാല് യുദ്ധക്കപ്പലുകളാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ രാജ്യത്ത് എത്തിച്ചത്. എഎന്‍എസ് തല്‍വാറുള്‍പ്പെടെ ഒന്‍പത് യുദ്ധ കപ്പലുകളാണ് ദൗത്യത്തില്‍ പങ്കാളികളായത്.

സിംഗപ്പൂരില്‍ നിന്നും 3600 ഓക്‌സിജന്‍ സിലിണ്ടറുകള്‍, എട്ട് 27 ടണ്‍ വാഹക ശേഷിയുള്ള ഓക്‌സിജന്‍ ടാങ്കുകള്‍, 10,000 റാപ്പിഡ് ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ എന്നിവയുമായി ഐഎന്‍എസ് ജലാശ്വ വ്യാഴാഴ്ച പുറപ്പെട്ടിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും ക്രയോജെനക് കണ്ടെയ്‌നറുകളുമായി ഐഎന്‍എസ് ഷാര്‍ദുല്‍ കൊച്ചിയിലേക്കുള്ള വഴിമദ്ധ്യേയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button