Latest NewsNewsFootballSports

യുവേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഇംഗ്ലീഷ് ഫൈനൽ

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇംഗ്ലീഷ് ഫൈനൽ. ഇന്ന് റയൽ മാഡ്രിഡിനെ തകർത്താണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്. 2018-2019 സീസണിൽ ലിവർപൂളും ടോട്ടൻഹാമും ഫൈനലിൽ എത്തിയപ്പോഴായിരുന്നു ഇതുപോലെ ഒരു ഇംഗ്ലീഷ് ഫൈനൽ വന്നത്. അന്ന് ലിവർപൂളായിരുന്നു ചാമ്പ്യന്മാരായത്. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ഇതുപോലെയൊരു ഇംഗ്ലീഷ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വന്നിരുന്നു.

അന്ന് ചെൽസിയെ പരാജയപ്പെടുത്തി യുണൈറ്റഡ് കിരീടം നേടുകയായിരുന്നു. 2012നു ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. പിഎസ്ജിയെ തകർത്താണ് മാഞ്ചസ്റ്റർ സിറ്റി ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. അതേസമയം, യൂറോപ്പ ലീഗിലും ഇത്തവണ ഇംഗ്ലീഷ് ഫൈനലിന് (മാഞ്ചസ്റ്റർ യുണൈറ്റഡ് vs ആഴ്‌സണൽ സാധ്യതയുണ്ടെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button