Latest NewsKeralaNews

‘സ്‌നേഹിച്ചവര്‍ക്കും രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചവർക്കും നന്ദി’; തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി ധര്‍മ്മജന്‍

കോഴിക്കോട് : നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.

”ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്നേഹിച്ചവർക്കും സ്വീകരിച്ചവർക്കും എനിക്ക് വോട്ട് ചെയ്തവർക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവർത്തിച്ച യു.ഡി.എഫ് ന്റെ പ്രവർത്തകർക്കും എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഒരുപാട് ഒരുപാട് മനസ്സ് നിറഞ്ഞ നന്ദി”- ധര്‍മ്മജൻ കുറിച്ചു.

നിയമസഭയില്‍ ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ അംഗം സച്ചിന്‍ ദേവിനോടാണ് ധര്‍മ്മജന്‍ ബാലുശേരിയില്‍ തോറ്റത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഷൂട്ടിംഗിനായി ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയിരുന്നു. ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്‍മ്മജന്‍. എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നിരാശപ്പെടുത്തി. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണര്‍ത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മ്മജൻ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button