ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഉറപ്പാണെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ മൂന്നാം തരംഗം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.
കോഴിക്കോട് എറണാകുളം ജില്ലകളില്‍ അതിവേഗ വ്യാപനമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആടിപിആര്‍ 25 ശതമാനത്തിന് മുകളിലാണ് കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ എന്നും കേന്ദ്രം അറിയിച്ചു. രോഗികളുടെ എണ്ണം കര്‍ണാടകം, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ വര്‍ധിക്കുകയാണെന്നും ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ഉണ്ട്‌നെനും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments