പച്ചക്കറി കച്ചവടക്കാരന്റെ കൊട്ട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. നഗരത്തില്‍ പട്രോളിങ് നടത്തുകയായിരുന്നു ഫഗ്വാര എസ്എച്ചഒ നവദീപ് സിങും സംഘവും. ഭാഗികമായ ലോക്ക്ഡൗണ്‍ ആണ് സ്ഥലത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. പട്രോളിങിനിറങ്ങിയ നവദീപ് സിങ് റോഡരികല്‍ കച്ചവടത്തിനിരുന്ന പച്ചക്കറി കച്ചവടക്കാരിലൊരാളുടെ കുട്ട ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നതിന് പിന്നാലെ കപൂര്‍ത്തല എസ്എസ്പി കന്‍വര്‍ദീപ് കൗര്‍ എസ്എച്ച്ഒ നവദീപ് സിങിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഇത്തരം പെരുമാറ്റം സേവന നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അനാവശ്യമാണെന്നും” അദ്ദേഹം പ്രതികരിച്ചു.
ഒരു വര്‍ഷത്തിലേറെയായി കോവിഡിനെതിരായ യുദ്ധത്തിന്റെ മുന്‍നിരയില്‍ പഞ്ചാബ് പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ജനങ്ങളെ അര്‍പ്പണബോധത്തോടെ സേവിച്ചതായും എസ്എസ്പി കൗര്‍ പറഞ്ഞു. എസ്എച്ച്ഒ സിങ്ങിന്റെ പെരുമാറ്റം മുഴുവന്‍ ടീമിനും മോശം പേര് നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എച്ച്ഒയ്ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് പഞ്ചാബ് ഡിജിപി ദിങ്കര്‍ ഗുപ്തയും ട്വീറ്റ് ചെയ്തു, ”തികച്ചും ലജ്ജാകരവും അസ്വീകാര്യവുമാണ്. ഫഗ്വാര എസ്എച്ചഒയെ സസ്പെന്‍ഡ് ചെയ്തു. ഇത്തരം മോശം പെരുമാറ്റം ഒരിക്കലും ക്ഷമിക്കില്ല. ഇത്തരത്തില്‍ പെരുമാറുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ‘
അതേസമയം, കച്ചവടക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കപൂര്‍ത്തല പോലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
Arrogance of uniform.
SHO Phagwara Navdeep Singh kicks the wares of a roadside vendor for violating lockdown restrictions.
The state govt has no problems in liquor being sold in lockdown, but poor vegetable vendor gets the boot.
Following an outrage on SM, the SHO was suspended. pic.twitter.com/F4S8CGfsgs— Man Aman Singh Chhina (@manaman_chhina) May 5, 2021
READ MORE: കർഫ്യു ലംഘിച്ച് നടക്കാനിറങ്ങി; വളർത്തു നായയും ഉടമയും അറസ്റ്റിൽ
Post Your Comments