Latest NewsKeralaIndia

വി മുരളീധരനെതിരെ ആക്രമണം, വാഹനം തല്ലി തകർത്തു

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരേ ആക്രമണം. പശ്ചിമ ബംഗാളിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തവേയാണ് മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകർ ആണ്.

മമത ബാനർജിയുടെ വിജയത്തിന് പിന്നാലെ ബംഗാളിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നത്. നിരവധി ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തുകയും കൂടാതെ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്‌തു.

അതേസമയം ബംഗാളിലുണ്ടായ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് കേന്ദ്രം നിയോഗിച്ചത്. സംഘം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തും.അക്രമ സംഭവങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രാലയം ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ആക്രമണങ്ങൾ തടയാൻ അടിയന്തിര നടപടി വേണമെന്നും സംസ്ഥാന സർക്കാർ ഇതിൽ പരാജയപ്പെടുകയാണെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വസ്തുതാ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button