കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം തൃണമൂലുകാര്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. തുടര്‍ച്ചയായ അക്രമങ്ങളെ തുടര്‍ന്ന് 80,000 ത്തോളം പ്രദേശവാസികള്‍ തങ്ങളുടെ വീട് ഉപേക്ഷിച്ച് പോയതായി ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഗോസബ, സന്ദേശ്ഖാലി, ബംഗാളിലെ കിഴക്കന്‍ പ്രദേശം എന്നിവിടങ്ങളിലെ ഗ്രാമവാസികളാണ് തങ്ങളുടെ സ്ഥലവും വീടും ഉപേക്ഷിച്ച് ബീഹാറിലേയ്ക്കും ആസാമിലേയ്ക്ക് കുടിയേറിയത്.
Read Also : ‘ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്’; പതിനഞ്ച് ചിതകൾ ഒരുമിച്ചു കത്തുന്ന നിലയിലേക്ക് കേരളവും, വീഡിയോ
‘ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബംഗാളിലെ തെക്കന്‍ പ്രദേശമായ 24 പര്‍ഗാനയില്‍ അംഫാന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന്റെ നാശനഷ്ടങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നതിനിടയിലാണ് ഇപ്പോള്‍ മമതാഫാന്‍ എന്ന ദുരന്തം ജനങ്ങള്‍ നേരിടേണ്ടി വന്നതെന്ന് ‘ ജെ.പി.നദ്ദ പരിഹസിച്ചു.
ബംഗാളിലെ ബി.ജെ.പി നേതാക്കള്‍ക്കും അനുയായികള്‍ക്കും തൃണമൂലുകാരില്‍ നിന്നും കൊടിയ പീഡനമാണ് നേരിടേണ്ടി വരുന്നതെന്നും ജെ.പി.നദ്ദ പറഞ്ഞു. തീര്‍ച്ചയായും ബംഗാളില്‍ ജനാധിപത്യ വ്യവസ്ഥ കൊണ്ടുവരാന്‍ ബി.ജെ.പി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments