ഡൽഹി : കോവിഡ് കാലത്ത് രാജ്യത്തെ ജനതയുടെ മാനസിക സ്ഥിതിയെന്ത്? കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ മാനസികമായി കടുത്ത നിരാശയിലാണെന്ന് പഠന റിപ്പോർട്ട്. ചികിത്സാ സംവിധാനങ്ങളുടെ ക്രമം തെറ്റുന്നതും, ഓക്സിജൻ, മരുന്ന് എന്നിവയുടെ ക്ഷാമം സംഭവിക്കുകയും ചെയ്യുന്നത് ജനങ്ങളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ജീവിതമാർഗത്തെ ഇല്ലാതാക്കുമോ എന്ന ഭയവും ജനങ്ങൾക്കുണ്ട്. കോവിഡ് രാജ്യത്തെ ജനങ്ങളെ മാനസികമായി എങ്ങനെ ബാധിച്ചു എന്ന് അറിയുന്നതിനായി ലോക്കൽ സർക്കിൾ എന്ന ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിവായത്.
ഇടത് പക്ഷത്തിന്റെ വിജയത്തിന് കാരണം കോവിഡ്; കോൺഗ്രസിന്റെ പരാജയ കാരണം പലത്; വിശദമാക്കി കെ.സുധാകരൻ
കോവിഡ് വ്യാപനം തടയാൻ സർക്കാരുകൾ നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ അഭിപ്രായമറിയുവാനും ലോക്കൽ സർക്കിൾ പഠനം നടത്തിയിരുന്നു.
ഇത് പ്രകാരം രാജ്യത്തെ 61 ശതമാനം ജനങ്ങളും കോവിഡ് മൂലം വിവിധങ്ങളായ മാനസിക സംഘർഷങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടുന്നവരും, ഭയപ്പെടുന്നവരും, ദേഷ്യപ്പെടുന്നവരും, നിരാശപ്പെടുന്നവും ഉണ്ട്.
രാജ്യത്ത് കോവിഡ് നിയന്ത്രണാതീതമായി തുടരുന്നതും, ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നതും, ആശുപത്രികളിൽ കിടക്കകൾ കുറയുന്നതും, വാക്സിനേഷനിൽ ഉണ്ടാകുന്ന തടസങ്ങളും, ഓക്സിജൻ ക്ഷാമവുമെല്ലാം ജനത്തിന് മേൽ ആശങ്കൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്തമാകുന്നു. കോവിഡ് രണ്ടാം തരംഗത്തെ ഭരണകൂടങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന അഭിപ്രയമാണ് 45 ശതമാനം പേർക്കും.
Post Your Comments