ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം തടയാനുള്ള ഏക മാർഗം സമ്പൂർണ ലോക്ക് ഡൗണാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നേരത്തെയുള്ള നിലപാടുകളിൽ നിന്നും രാഹുൽ പെട്ടെന്ന് മലക്കം മറിഞ്ഞത്.
കേന്ദ്ര സർക്കാർ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നില്ലെന്നും സർക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച്ച സംഭവിച്ചുവെന്ന് രാഹുൽ ഗാന്ധി നേരത്തെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
Read Also: സംസ്ഥാനത്ത് നാലു ലക്ഷം വാക്‌സിൻ ഡോസുകൾ ഇന്നെത്തും
കേന്ദ്ര സർക്കാർ നയം സ്തംഭിച്ച അവസ്ഥയിലാണുള്ളതെന്നും കോവിഡ് വൈറസ് വ്യാപനം സംബന്ധിച്ച യഥാർത്ഥ വിവരം പുറത്തറിയിക്കാതെ സർക്കാർ മറച്ചുവെയ്ക്കുകയാണെന്നും രാഹുൽ ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ നടപ്പിലാക്കിയതിനെതിരെയായിരുന്നു രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിന് നേരെ വിമർശനം ഉന്നയിച്ചത്. ലോക് മഹായുദ്ധകാലത്ത് പോലും ലോക്ക് ഡൗൺ ആയിട്ടില്ലെന്നും ആ സമയത്ത് പോലും തുറന്ന അവസ്ഥയായിരുന്നുവെന്നുമായിരുന്നു കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്.
Post Your Comments