Latest NewsKeralaNewsIndia

തുടർച്ചയായ 18 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ നേരിയ വർധന

ഏപ്രില്‍ 15 നാണ് ഇന്ധന വില അവസാനമായി പരിഷ്‌കരിച്ചത്. അന്ന് പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ഡീസല്‍ 14 പൈസയും കുറച്ചിരുന്നു.

ഡല്‍ഹി: തുടർച്ചയായ 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ നേരിയ വ്യത്യാസം. പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ വർധിച്ചപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെ യാണ് വർധന.

ഡല്‍ഹിയില്‍ പെട്രോള്‍ വില 15 പൈസ വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോളിന് 90.55 രൂപയായി. ഡീസലിന് 18 പൈസ വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ 80.91 രൂപയായി ഡീസല്‍ വില. മെട്രോ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുംബൈയില്‍ ലിറ്ററിന് 96.95 രൂപയാണ് പെട്രോള്‍ വില ഡീസലിന് 87.98 രൂപയും.

ചെന്നൈയില്‍ ചൊവ്വാഴ്ച 12 പൈസയുടെ വര്‍ധനയുണ്ടായതോടെ പെട്രോളിന് ലിറ്ററിന് 92.55 രൂപയാണ് വില. ഡീസലിന് ചെന്നൈയില്‍ 85.90 രൂപയും. കൊല്‍ക്കത്തയില്‍ പെട്രോളിന് 90.76 രൂപയാണ്. ഡീസലിന് 83.78 രൂപയുമാണ് ഡീസല്‍ വില.

രാജ്യത്ത് ഫെബ്രുവരി ഇരുപത്തിയേഴിനാണ് അവസാനമായി ഇന്ധന വില ഉയർന്നത്. അതിന് ശേഷം ഏപ്രില്‍ 15 നാണ് ഇന്ധന വില അവസാനമായി പരിഷ്‌കരിച്ചത്. അന്ന് പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ഡീസല്‍ 14 പൈസയും കുറച്ചിരുന്നു.

shortlink

Post Your Comments


Back to top button