Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തിന് ഒപ്പമുള്ള ഉത്തരവാദിത്വം എവിടെ? മമതയോട് ചോദ്യങ്ങളുമായി പാര്‍വതി തിരുവോത്ത്

മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം

കൊച്ചി: പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ എന്താണ് നടക്കുന്നതെന്നും അധികാരത്തിന് ഒപ്പമുള്ള ഉത്തരവാദിത്വം എവിടെ പോയെന്നും പാര്‍വതി ചോദിച്ചു. ട്വിറ്ററില്‍ മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം.

Also Read: ഭരണഘടനാ സംവിധാനം തകര്‍ന്നു; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി

‘ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്? അധികാരത്തിനൊപ്പമുള്ള ആ ഉത്തരവാദിത്വം എവിടെ? മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്’. പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ബംഗാളില്‍ ശക്തമായ സ്വാധീനം ഉറപ്പിച്ചതിന് ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്. ഇതിനിടെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന
സുപ്രീം കോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button