ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കുള്ള ആന്റി വൈറല്‍ മരുന്നായ റെംഡെസീവിര്‍ കരിഞ്ചന്തയില്‍ വിറ്റതിന് നാല് പേര്‍ പിടിയില്‍. ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച റെംഡെസീവിര്‍ ഇന്‍ജക്ഷന്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായവരില്‍ ഒരാള്‍ നഴ്‌സാണ്.
ഡല്‍ഹി മൂല്‍ചന്ദ് ആശുപത്രിയിലെ നഴ്‌സായ ലളിതേഷ് ചൗഹാന്‍(24), സുഹൃത്ത് ശുഭം പട്‌നായിക്(23), സഹായികളായ വിശാല്‍ കശ്യപ്(22), വിപുല്‍ വര്‍മ(29) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് രോഗികളുടെ ഇന്‍ജക്ഷന്‍ ലളിതേഷ് ചൗഹാന്‍ മോഷ്ടിക്കുകയും മറ്റ് പ്രതികളുടെ സഹായത്തോടെ കരിഞ്ചന്തയില്‍ വില്‍ക്കുകയുമായിരുന്നു.
ഇന്‍ജക്ഷന്‍ ഉപയോഗിച്ചെന്ന കൃത്രിമ രേഖയുണ്ടാക്കി ചികിത്സയിലുള്ളവരുടെ മരുന്നും ലളിതേഷ് മോഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പിന്നീട് സുഹൃത്തായ ശുഭം പട്‌നായിക്കിന് കൈമാറും. ഇയാള്‍ മറ്റു രണ്ടു പേര്‍ക്ക് ഒരു ഇന്‍ജക്ഷന് 25,000 മുതല്‍ 35,000 രൂപ വരെ ഈടാക്കി വില്‍പ്പന നടത്തും. വിപുലും വിശാലും ഇത് പിന്നീട് 50,000 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വിറ്റിരുന്നത്.
Post Your Comments