കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിജയത്തെത്തുടർന്ന് പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കിടയിൽ, ഒരു ബിജെപി പ്രവർത്തകനെ സംസ്ഥാനം വിട്ടുപോകാൻ ഭീഷണിപ്പെടുത്തിയതായി റിപോർട്ടുകൾ. ബിജെപി പ്രവർത്തകനായ ഗണേഷ് ഘോഷായിയുടെ റിസോർട്ട് അടിച്ചു തകർത്ത് കൊള്ളയടിക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ റിസോർട്ടിൽ നാശം വിതച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം പശ്ചിമ ബംഗാളിൽ നിന്ന് തന്നെ പലായനം ചെയ്യാൻ അദ്ദേഹം നിർബന്ധിതനായി. ശാന്തിനക്ടനിലെ ഖോയ് ഹാത്തിലെ ശകുന്തള ഗ്രാമത്തിലെ ഘോഷിന്റെ റിസോർട്ടിലാണ് അക്രമികൾ ആക്രമണം നടത്തുകയും കൊള്ള നടത്തുകയും ചെയ്തത്. വിശ്വഭാരതി സർവകലാശാലയിൽ നിന്ന് 5 മിനിറ്റ് മാത്രം അകലെയാണ് ഈ റിസോർട്ട്.
പ്രചരിക്കുന്ന ചിത്രങ്ങളിൽ നിന്ന് വളരെ വലിയ നാശനഷ്ടങ്ങളാണ് റിസോർട്ടിന് സംഭവിച്ചിരിക്കുന്നത്. പോലീസിൽ അറിയിച്ചിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നാണ് ആരോപണം. തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് ഗണേഷ് ഘോഷിന് സംസ്ഥാനം വിടുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നാണ് റിപോർട്ടുകൾ. അതേസമയം ബംഗാളിൽ വ്യാപക അക്രമങ്ങളും കൊലപാതകങ്ങളും തുടരുകയാണ്.
Post Your Comments