Latest NewsNattuvarthaNews

എറണാകുളത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കൊച്ചി: എറണാകുളം ജില്ലയിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചവരിൽ 5030 പേരും എറണാകുളം ജില്ലയിൽ നിന്നാണ്. എന്നാൽ അതേസമയം, ജില്ലയിൽ ഇന്ന് മുതൽ കൊറോണ വൈറസ് നിയന്ത്രങ്ങൾ കർശനമാക്കിയിരിക്കുന്നു. മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവ പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിക്കുകയുണ്ടായി. ഈ ദിവസങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ ഇവയാണ്.

അവശ്യ സർവീസ് വകുപ്പുകൾക്ക് മാത്രം പ്രവർത്തിക്കാൻ അനുവാദം ഉണ്ടാകും.
മറ്റു വകുപ്പുകളിൽ ഏറ്റവും ചുരുങ്ങിയ എണ്ണം ജീവനക്കാരെ മാത്രം അനുവദിക്കും.

അവശ്യ സ്വഭാവമുള്ള കമ്പനികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.

മെഡിക്കൽ ഓക്സിജൻ നീക്കത്തിന്തടസ്സമില്ല.

ഓക്സിജൻ ടെക്നീഷ്യന്മാർ, ആരോഗ്യ – ശുചീകരണ പ്രവർത്തകർ എന്നിവർക്ക് പ്രവർത്തിക്കാം.

ടെലകോം , ഇൻറർനെറ്റ് സേവനദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി മേഖലകളിലെ തൊഴിലാളികൾക്ക് പ്രവർത്തിക്കാം ഐടി മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണം.

അവശ്യ വസ്തുക്കൾ/ നിത്യോപയോഗ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകളും ഫാർമസികളും മാത്രം തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

ഹോട്ടലുകൾ, റസ്റ്റോറൻറ് കൾ എന്നിവ പാഴ്സൽ സൗകര്യം മാത്രം നൽകി പ്രവർത്തിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button