സ്പാനിഷ് താരം ഹാവി മാർട്ടിനെസ് ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടും. ഒമ്പത് വർഷമായി ബയേണിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർട്ടിനെസ്. 2012ലായിരുന്നു അത്ലാന്റിക് ബിൽബാവോയിൽ നിന്ന് ഹാവി മാർട്ടിനെസ് ബയേണിൽ എത്തുന്നത്. 2013ലെ ബയേണിന്റെ ട്രെബിൾ മുതൽ കിരീടങ്ങൾ വാരിക്കൂട്ടാൻ മാർട്ടിനെസിനായി.
ഈ സീസണിലും ബയേൺ ബുണ്ടസ് ലീഗ നേടുകയാണെങ്കിൽ ഒമ്പത് സീസണിൽ ഒമ്പത് ലീഗ് കിരീടം എന്ന റെക്കോർഡുമായി ക്ലബ് വിടാൻ താരത്തിനാകും. അതേസമയം ഒമ്പത് വർഷത്തിനിടെ 23 കിരീടങ്ങൾ മാർട്ടിനെസ് ഇതുവരെ ബയേണിനൊപ്പം നേടി. ജർമനി വിട്ട് സ്പെയിനിലേക്ക് മടങ്ങാനാണ് 32കാരനായ താരം ശ്രമിക്കുന്നത്. എന്നാൽ ഇതുവരെ ഒരു ക്ലബുമായും താരം കരാർ ചർച്ചകൾ ആരംഭിച്ചിട്ടില്ല.
Post Your Comments