Latest NewsNewsInternationalCrime

ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ രണ്ട് വയസുള്ള മകനെ 18 ലക്ഷത്തിന് വിറ്റ് ഒരു പിതാവ്

ബെയ്ജിങ്: രണ്ട് വയസ്സുള്ള മകനെ വിറ്റ് പണം സമ്പാദിച്ച് അവധിക്കാലം ആഘോഷിച്ച് പിതാവ്. ചൈനയിലെ സെജിയാങ്ങിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്‌സിയ എന്നയാളാണ് സ്വന്തം കുഞ്ഞിനെ 158,000 യുവാന്‍ (18 ലക്ഷം രൂപ)ന് വിറ്റത്. കുഞ്ഞിന്റെ അമ്മയുമായി വിവാഹമോചനം നേടിയതിന് ശേഷം ആണ്‍കുട്ടിയുടെ സംരക്ഷണം ക്‌സിയയ്ക്കായിരുന്നു.

READ MORE: സ്വർണ്ണവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

ആദ്യ ഭാര്യയുമായി ഇയാള്‍ നിരന്തരം വഴക്കായിരുന്നു. അതേസമയം കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തതിന് ശേഷം ഇയാള്‍ക്ക് മറ്റൊരു നഗരത്തില്‍ ജോലി ലഭിച്ചു. ഇതോടെ കുഞ്ഞിനെ സഹോദരന്‍ ലിനിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും അടുത്തേല്‍പ്പിച്ച് ഇയാള്‍ പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ക്‌സിയ മകനെ ലിനില്‍ നിന്നും ഏറ്റെടുത്ത് ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി.

അവനെ അവന്റെ അമ്മ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഇവരില്‍ നിന്നും കുട്ടിയെ കൊണ്ടുപോയത്. അതേസമയം കുറേ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ ഇവര്‍ പോലീസില്‍ ബന്ധപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിയാങ്സു പ്രവിശ്യയിലെ ചാങ്ഷു എന്ന നഗരത്തിലെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഇയാള്‍ മകനെ വിറ്റതായി കണ്ടെത്തിയത്.

READ MORE: ‘ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും, മരണം വരെ ബിജെപിയ്ക്ക് വോട്ട്’: ലക്ഷ…

അവരില്‍ നിന്നും ലഭിച്ച പണം കൊണ്ട് പുതിയ ഭാര്യയേയും കൊണ്ട് ഇയാള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവധിയാഘോഷത്തിനായി പോയെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ കണ്ടെത്തി പൊലീസ് സഹോദരന്‍ ലിനിനെ ഏല്‍പ്പിച്ചു. ക്‌സിയയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം സമീപകാലത്ത് ചൈനയില്‍ നിന്ന് ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊറോണ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 163,000 യുവാന്‍ (ഏകദേശം 17.74 ലക്ഷം രൂപ) ന് നവജാത ശിശുവിനെ വിറ്റെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ചൈനയിലെ ഒരു കുടിയേറ്റ തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു. 2016 ല്‍, പുതിയ ഐഫോണും മോട്ടോര്‍ ബൈക്കും വാങ്ങാനായി സ്വന്തം മകളെ ഒരു പിതാവ് വിറ്റിരുന്നു.

READ MORE: ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് ഒന്‍പത് വര്‍ഷം; ഇത്തവണ പ്രത്യേകതയായി കെ.കെ. രമയുടെ നിയമസഭാ പ്രവേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button