KeralaLatest News

‘ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് സഭയില്‍ കാണാം’ ടിപിയുടെ ഒൻപതാം രക്തസാക്ഷിത്വ ദിനത്തിൽ കെകെ രമ

ടിപിയ്ക്ക് സമർപ്പിക്കാനുള്ള വിജയമാണിത്.

കോഴിക്കോട്: വലിയ വിജയത്തിനിടയിലും വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശക്തമായി ശബ്ദമുയർത്തും. ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു.

മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ടിപിയ്ക്ക് സമർപ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ നോക്കിയത്.

read also: കൊച്ചിയിൽ എടിഎം മെഷിൻ കത്തിയത് ഷോർട്ട് സര്‍ക്യൂട്ട് കാരണമല്ല, യുവാവ് തീയിട്ടത്

ആർഎംപിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേർത്തു. ഒഞ്ചിയത്തെ വീട്ടിലെ അനുസ്മരണ പരിപാടികളിൽ ആണ് രമയുടെ പരാമർശം. എൻ വേണു രമയുടെ പിതാവ് കെകെ മാധവൻ തുടങ്ങിയവർ ടിപിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button