CinemaMollywoodLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്’; ഖുശ്ബു

എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഖുശ്‌ബു. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതും എല്ലാം വലിയ വാർത്തയായി മാറിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മത്സരിച്ച താരത്തിന് പക്ഷെ വിജയം കൈവരിക്കാൻ കഴിഞ്ഞില്ല.

ഇപ്പോഴിതാ തന്റെ പരാജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ജനങ്ങളുടെ തീരുമാനം വീനിതമായി സ്വീകരിക്കുന്നുവെന്ന് പറയുന്ന ഖുശ്‌ബു ജയിച്ച ഡോ. ഏഴിലന് അഭിനന്ദനവുമറിയിച്ചു.

“എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്. ജനങ്ങളുടെ തീരുമാനം വീനിതമായി സ്വീകരിക്കുന്നു. തൗസന്റ് ലൈറ്റ്സില്‍ വിജയിച്ച ഡോ. ഏഴിലന് അഭിനന്ദനം. മണ്ഡലത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എന്നില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് നന്ദി,” ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. ചെന്നൈ നഗരത്തിലെ തൗസന്റ് ലൈറ്റ്സിലാണ് ഖുശ്ബു മത്സരിച്ചത്. കരുണാനിധിയുമായി അടുത്ത ബന്ധമുള്ള ഡോ. ഏഴിലനായിരുന്നു ഡി.എം.കെ സ്ഥാനാര്‍ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button