ന്യൂഡൽഹി: രാജ്യമെങ്ങും കൊവിഡ് അതിവ്യാപനത്തിന്റെ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് പ്രേമികളെ നിരാശയിലാക്കി ഐപിഎൽ ഉപേക്ഷിച്ചിരിക്കുകയാണ് ബിസിസിഐ. എന്നാൽ പാതിവഴിയിൽ ടൂർണമെൻ്റ് നിർത്തുന്നതിലൂടെ രണ്ടായിരം കോടിയാണ് ബിസിസിഐക്ക് നഷ്ടം. ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിനായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“പാതിവഴിയിൽ ടൂർണമെൻ്റ് നിർത്തിയതിനാൽ 2000 കോടിയ്ക്കും 2500 കോടിയ്ക്കും ഇടയിൽ രൂപ നഷ്ടമായിട്ടുണ്ടാവും. 2200 കോടി രൂപയാവും ഏകദേശം കൃത്യമായ കണക്ക്.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ഐപിഎലിൽ നാലോളം താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ടൂർണമെൻ്റ് മാറ്റിവച്ചത്.
Post Your Comments