COVID 19Latest NewsIndiaNews

വെന്റിലേറ്ററിനായി കരഞ്ഞുവിളിച്ച്‌ രണ്ടു മണിക്കൂര്‍; ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സഹോദരന്‍ മരണത്തിനു കീഴടങ്ങിയെന്നു നടി

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പിയ 'എന്റെ സഹോദരന്‍ മരിച്ചു' എന്നു ട്വീറ്റ് ചെയ്തു.

മുംബൈ: കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സഹോദരന്‍ മരണത്തിനു കീഴടങ്ങിയെന്ന വാർത്ത വേദനയോടെ പങ്കുവച്ചു നടി പിയ ബാജ്‌പേ. സഹോദരന്റെ ചികിത്സയ്ക്ക് വെന്റിലേറ്ററിന് വേണ്ടി നടി ട്വിറ്ററിലൂടെ മണിക്കൂറുകൾക്ക് മുൻപ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

read also:കണ്ണൂരില്‍ വാറ്റ് നിര്‍മ്മാണ കേന്ദ്രം തകര്‍ത്തു, 1500 ലിറ്റര്‍ വാഷ് നശിപ്പിച്ചു; കര്‍ശന നടപടിയുമായി എക്‌സൈസ്

ഉത്തര പ്രദേശിലെ ഫറൂഖ്ബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പിയ ബാജ്പേയുടെ സഹോദരന്‍. ‘അത്യാവശ്യമായി ഒരു വെന്റിലേറ്റര്‍ ബെഡ് വേണം. എന്റെ സഹോദരന്‍ മരിയ്ക്കാന്‍ പോകുകയാണ്. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ വിളിക്കണം’- എന്ന്പിയ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പിയ ‘എന്റെ സഹോദരന്‍ മരിച്ചു’ എന്നു ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button