Latest NewsKeralaIndia

കൃത്രിമ ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പികെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി: പി ടി തോമസ്

ഈ കമ്പനികള്‍ ലിക്വിഡ് ഓക്‌സിജന്‍ കൊടുത്താല്‍ മാത്രമേ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം തീരുകയുളളൂ.

കൊച്ചി: കേരളത്തില്‍ കൃത്രിമ ഓക്‌സിജന്‍ ക്ഷാമം സൃഷ്‌ടിക്കാന്‍ കുത്തക കമ്പനികളുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും സര്‍ക്കാര്‍ ഇക്കാര്യം മറച്ചുവയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ലിക്വിഡ് ഓക്‌സിജന്‍ ആശുപത്രികള്‍ക്ക് സപ്ലൈ ചെയ്യുന്ന 23 പ്ലാന്റുകളുണ്ട്. ഈ കമ്പനികള്‍ ലിക്വിഡ് ഓക്‌സിജന്‍ കൊടുത്താല്‍ മാത്രമേ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം തീരുകയുളളൂ.

എന്നാല്‍ സതേണ്‍ എയര്‍ പ്രോഡക്‌റ്റ് എന്ന കമ്പനിക്കാണ് ഓക്‌സിജന്‍ വിതരണാവകാശത്തിന്റെ കുത്തക. മുന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുളള കമ്പനിയാണ് ഇത്. അവരുടെ കുടുംബത്തിന് കമ്പനിയുമായി പങ്കാളിത്തമുണ്ടെന്നും പി ടി തോമസ് ആരോപിച്ചു. എറണാകുളത്തെ ആശുപത്രികളിലൊന്നും ഓക്‌സിജന്‍ ആവശ്യമായ രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല.

പത്തനംതിട്ട ജില്ലയില്‍ തുച്ഛമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമാണ് ഉളളത്. മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന തിരുവല്ലയിലുളള ഓസോണ്‍ കമ്പനി അവരുടെ ടാങ്കറുകള്‍ അടക്കം കളക്‌ടര്‍ക്ക് സറണ്ടര്‍ ചെയ്‌തിരിക്കുകയാണെന്നും പി ടി തോമസ് പറഞ്ഞു. ഇനോക്‌സ് എന്ന കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ പല സൗകര്യങ്ങളും ചെയ്‌തു കൊടുത്തതാണ്.

read also: സിപിഎം സർക്കാരിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പിണറായിക്കോ ശൈലജക്കോ അല്ല, പിന്നെയോ? ആ 2 പേരെ പരിചയപ്പെടാം

ഇവരുടെ ഉത്പന്നമായ മെഡിക്കല്‍ ഓക്‌സിജന്റെ മുഴുവന്‍ വിതരണം സതേണ്‍ എയര്‍ പ്രൊഡക്‌ടിന് എങ്ങനെ കൈവന്നു എന്ന് അന്വേഷിക്കണം. മെഡിക്കല്‍ ഓക്‌സിജന്‍ 70 ടണ്‍ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂ എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും പി ടി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button