ചെന്നൈ: വ്യാജ വിവാഹ വാഗ്ദാനം നൽകി ജർമ്മൻ സ്വദേശിയായ യുവതിയിൽ നിന്നും 70.5 ലക്ഷം രൂപ വഞ്ചിച്ച കേസിൽ തെന്നിന്ത്യൻ നടൻ ആര്യയുടെ മാനേജർ മുഹമ്മദ് അർമാന്റെ ജാമ്യാപേക്ഷ ചെന്നൈ സെഷൻസ് കോടതി തള്ളി.
ജർമ്മൻ പൗരയായ വിഡ്ജ നൽകിയ പരാതിയിലാണ് നടപടി. ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയിൽ വഴി യുവതി പരാതി അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ആവശ്യമായ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി.
വിവാഹ വാഗ്ദാനം നൽകി നടൻ ആര്യ എന്ന ജംഷാദ് 70 ലക്ഷം രൂപ വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. ആര്യ തന്നെ സ്നേഹിക്കുന്നുവെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നതായും ഇത് തെളിയിക്കുന്ന വാട്ട്സാപ്പ് സന്ദേശങ്ങളും , ഫോൺ സംഭാഷണങ്ങളും അവർ പരാതിയോടൊപ്പം സമർപ്പിച്ചു.
കൂടാതെ ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും സഹായം ചെയ്യണമെന്നും ആര്യ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് 70 ലക്ഷം നൽകിയെന്നും പരാതിൽ പറയുന്നു.
“കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആര്യയും അമ്മ ജമീലയും എന്നോട് സാമ്പത്തിക സഹായം ചോദിച്ചു. അവരുടെ കുടുംബത്തിൽ ഒരാളാകാനും ഭാവി മരുമകളാകാനും അവർ എന്നെ ആഗ്രഹിക്കുന്നതായി അറിയിച്ചു . ഇത് വിശ്വസിച്ചു ഞാൻ ആര്യയെ 80 ആയിരം യൂറോ (ഇന്ത്യൻ രൂപയിൽ 70.5 ലക്ഷം രൂപ) അയച്ചു. അവരുടെ തെറ്റായ വാഗ്ദാനത്തിൽ ഞാൻ വിശ്വസിക്കുകയും അവരുടെ വഞ്ചനയ്ക്ക് ഇരയാകുകയും ചെയ്തു. ”
എന്നാൽ നടൻ ആര്യ സയേഷ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇത് കേട്ടപ്പോഴാണ് ഞാൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. എന്റെ പണം തിരികെ നൽകാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ, ആര്യ എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , ആര്യയും , അമ്മ ജമീലയും എന്നെ പലതവണ അധിക്ഷേപിച്ചു. യുദ്ധം കാരണം രാജ്യത്ത് നിന്ന് രാജ്യത്തേക്ക് കുടിയേറുന്ന “ശ്രീലങ്കൻ നായ” എന്നാണ് എന്റെ പിതാവിനെ അവർ വിളിച്ചത്.”
read also:തൃശ്ശൂർ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം
“നടൻ ആര്യ, എന്നെ ചതിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു, അദ്ദേഹം മറ്റ് നിരവധി പെൺകുട്ടികളെ വഞ്ചിക്കുകയും അവരെ ചൂഷണം ചെയ്തുവെന്നും എനിക്കറിയാം. ആര്യയുടെ അമ്മ ജമീല ഉൾപ്പെടെ ഈ നാലുപേർക്കെതിരെ കോടതി നിയമനടപടി സ്വീകരിക്കണം. എനിക്ക് നീതി വേണം ” വിദ്ജ പറഞ്ഞു.
പരാതിയുമായി ബന്ധപ്പെട്ട് ആര്യയുടെ മാനേജർ മുഹമ്മദ് അർമാൻ ചെന്നൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അർമാന് വേണ്ടി ഒരു വക്കീലും ഹാജരായില്ല. ഇതേത്തുടർന്ന് ആര്യയുടെ മാനേജർ അർമാന്റെ ജാമ്യാപേക്ഷ ജഡ്ജി സെൽവകുമാർ തള്ളി.
Post Your Comments