CinemaLatest NewsMovie SongsEntertainment

”എന്തിനാണ് ഒരു കാര്യവുമില്ലാത്ത കാര്യത്തിന് തന്നെ പുറത്താക്കിയത് എന്നറിയില്ല”

തെന്നിന്ത്യന്‍ താരം ആര്യ തന്റെ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ അവസാനിച്ചിരിക്കുകയാണ്. അവസാന റൌണ്ടില്‍ എത്തിയ മൂന്നു പേരും തഴഞ്ഞ് വധുവായി ആരെയും തിരഞ്ഞെടുക്കാതെ ഷോ അവസാനിപ്പിച്ചതില്‍ വിമര്‍ശനം ശക്തമാകുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ പരിപാടിയില്‍ നിന്നും നേരത്തെ പുറത്തായ മലയാളി താരം ശ്രിയ അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഈ ഷോയില്‍ നിന്നും താന്‍ എന്തുകൊണ്ട് പുറത്തായി എന്ന് തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ശ്രിയയുടെ വാക്കുകള്‍ ഇങ്ങനെ.. ”എലിമിനേറ്റ് ചെയ്യപ്പെട്ടത് എനിക്ക് ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ എന്തുകൊണ്ട് എലിമിനേറ്റായി എന്നുള്ളത് ചോദ്യചിഹ്നമായിരുന്നു. കാരണം അതിന് മുന്‍പ് വരെ ആര്യ പറഞ്ഞത് വന്ന സമയത്തെ ശ്രിയയും ഇപ്പോഴത്തെ ശ്രിയയും തമ്മില്‍ ഒരുപാട് മാറ്റമുണ്ടെന്നാണ്.

നല്ല പരിശ്രമവും കമ്മിറ്റ്‌മെന്റും കാണാന്‍ പറ്റുന്നുണ്ടെന്നാണ്. അങ്ങനെ പറഞ്ഞ വ്യക്തി എന്തിനാണ് ഒരു കാര്യവുമില്ലാത്ത കാര്യത്തിന് എലിമിനേറ്റ് ചെയ്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് അറിയില്ല എന്തിനാണ് എന്നെ പുറത്താക്കിയതെന്ന്. പേഴ്‌സണലി ഞാന്‍ അത് ആര്യയോട് ചോദിക്കുകയും ചെയ്തു. നമുക്കത്ര കണക്ഷന്‍ തോന്നിയില്ലെന്നായിരുന്നു മറുപടി. അതിന് മുന്‍പത്തെ എപ്പിസോഡില്‍ ആര്യ തന്നെ പറഞ്ഞിട്ടുണ്ട് കണക്ഷന്‍ ഉണ്ട്. അടുത്ത ഡേറ്റിന് വരുമ്പൊള്‍ ശ്രിയ കുറച്ചു കൂടി ഫ്രീയായി സംസാരിക്കണമെന്നൊക്കെ. പക്ഷെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു അതൊരു കണക്കിന് നന്നായെന്ന്. കാരണം എന്റെ കുടുംബത്തെ പരിചയപ്പെട്ട് വീട്ടിലൊക്കെ വന്ന് ഞാന്‍ ഇതുപോലെ ഒരു വധുവായി ഒരുങ്ങി നിന്ന് തിരസ്‌കരിക്കപ്പെടുന്നതിലും നല്ലത് ഇതാണെന്ന് ഇപ്പോള്‍ തോന്നുന്നു.”

കടപ്പാട് : മാതൃഭൂമി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button