പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. ബംഗാളിൽ മൂന്ന് പതിറ്റാണ്ടുകൾ അടക്കി വാണിരുന്ന സി.പി.എമ്മിന് ഇത്തവണ ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞില്ല.സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രത്തിൽ ബംഗാൾ നിയമസഭയിൽ സി.പി.എം പ്രതിനിധി ഇല്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് കഴിഞ്ഞ ദിവസം ഉണ്ടായത് അതേസമയം കണക്കുകളുടെ പരിശോധനയിൽ ബി.ജെ.പി സംസ്ഥാനത്ത് ഉണ്ടാക്കിയത് വൻ കുതിപ്പാണ്. 294 അംഗ നിയമസഭയിലേക്ക് പൂജ്യത്തിൽ നിന്നും 79 പ്രതിനിധികളെ അയക്കാൻ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷംകൊണ്ട് ബി.ജെപി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ സഖ്യത്തിന് കഴിഞ്ഞു.
ബംഗാളിലെ സംയുക്ത മുന്നണിയുടെ ഭാഗമായിട്ടായിരുന്നു ഇത്തവണ സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സി.പി.ഐയും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായിരുന്നു സംയുക്ത മുന്നണിയിലെ മറ്റ് കക്ഷികൾ. കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി പരസ്യ കൂട്ടുകെട്ടെന്ന 2018 ലെ പാർട്ടി കോൺഗ്രസ് തീരുമാനം സി.പി.എം ഇത്തവണ പൂർണമായി നടപ്പാക്കിയിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു 44 സീറ്റും 12.25 % വോട്ടും, സി.പി.എമ്മിന് 26 സീറ്റും 19.75 % വോട്ടും ലഭിച്ചിരുന്നു. ഇത്തവണ രണ്ട് സീറ്റ് മാത്രമാണ് മുന്നണിക്ക് നേടാനായത്. അതിൽ തിരഞ്ഞെടുപ്പിന് മുന്നണിയുടെ നേതൃത്വം വഹിച്ച സി.പി.എമ്മിന്റെ പ്രാതിനിധ്യം പൂജ്യവും. കോൺഗ്രസ് സ്ഥാനാർത്ഥിയും സെക്കുലർ സ്ഥാനാർത്ഥിയും ഓരോ സീറ്റ് വീതം നേടി. വോട്ട് ശതമാനം: സിപിഎം 4.67, കോൺഗ്രസ് 2.98,
കണക്കുകൾ പരിശോദിച്ചാൽ കഴിഞ്ഞ 25 വർഷങ്ങളിൽ സി.പി.എമ്മിന്റെ തകർച്ചയും, ബി.ജെ.പിയുടെ വളർച്ചയും ഇപ്രകാരമാണ്. 1996 ൽ 153 സീറ്റുകളാണ് ബംഗാളിൽ ഉണ്ടായിരുന്നത്. 2001 ൽ അത് 143 ആയി കുറഞ്ഞു, തൊട്ടടുത്ത തവണ 2006 ൽ സി.പി.എം 176 സീറ്റുമായി തിരിച്ചുവരവിനുള്ള ശ്രമം നടത്തി. എന്നാൽ 2011 ൽ മമത ബാനർജിയുടെ തേരോട്ടത്തിൽ സി.പി.എം 40 സീറ്റുകളിലേക്ക് പതിച്ചു.
ബി.ജെ.പി തോറ്റത് താന്‍ കാരണം, നാമം ജപിച്ച് മൂലക്ക് ഇരുന്നോണ്ണം; ഒ രാജഗോപാലനെതിരെ സൈബർ ആക്രമണം
തുടർന്നങ്ങോട്ട് പാർട്ടിയുടെ പതന കാലഘട്ടമായിരുന്നു. 20016 ഇൽ വെറും 26 സീറ്റുകളാണ് സി.പി.എമ്മിന് നേടാൻ കഴിഞ്ഞത്. അതുവരെ ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാതിരുന്ന ബി.ജെ.പി 3 സീറ്റുകൾ നേടി സഭാപ്രവേശനത്തിന് തുടക്കം കുറിച്ചു. ഇത്തവണ സി.പി.എം ബംഗാളിൽ പൂർണ പരാജയം ഏറ്റുവാങ്ങുമ്പോൾ ബി.ജെ.പി സഖ്യമായ എൻ.ഡി.എ 79 സീറ്റുകളുമായി മുന്നേറുന്നു.
ബംഗാളിൽ ഭരണത്തിൽ തിരിച്ചെത്താൻ പല വഴികൾ നോക്കിയിട്ടും മുന്നണികൾ രൂപീകരിച്ചിട്ടും പൂർണ്ണമായ പതനമാണ് പാർട്ടിയെ കാത്തിരുന്നത്.
Post Your Comments