Latest NewsKeralaNews

കഴക്കൂട്ടം മണ്ഡലത്തില്‍ കെട്ടുപോലും പൊട്ടിക്കാത്ത നിലയില്‍ ശോഭാ സുരേന്ദ്രന്റെ നോട്ടീസുകള്‍ , ഈ വിവരം അറിയാതെ ശോഭ

തിരുവനന്തപുരം : ബി.ജെ.പി ഏറെ വിജയപ്രതീക്ഷ വച്ചു പുലര്‍ത്തിയ കഴക്കൂട്ടം മണ്ഡലത്തില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയുടെ ഉപയോഗിക്കാത്ത കെട്ടുകണക്കിന് നോട്ടീസുകള്‍ പ്രാദേശിക നേതാവിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. പ്രസില്‍ നിന്നും അച്ചടിച്ചുകൊണ്ടുവന്ന അതേ അവസ്ഥയില്‍ കെട്ടുപോലും പൊട്ടിക്കാത്ത നിലയിലാണ് നോട്ടീസുകള്‍. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ ഉപേക്ഷിച്ചത് മുന്‍പ് വാര്‍ത്തയായിരുന്നു.

Read Also : ബി.ജെ.പി തോറ്റത് താന്‍ കാരണം, നാമം ജപിച്ച്‌ മൂലക്ക് ഇരുന്നോണ്ണം; ഒ രാജഗോപാലനെതിരെ സൈബർ ആക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ ശോഭയ്ക്ക് വോട്ടുതേടി കഴക്കൂട്ടത്തെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ നേട്ടമൊന്നും തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനായില്ല. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും ബി ജെ പി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിയടയുകയായിരുന്നു. പുതുതായി മൂവായിരത്തോളം വോട്ടുകള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ചേര്‍ത്തിട്ടും വോട്ട് കുറഞ്ഞത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button