KeralaLatest NewsNews

ബ്രാഹ്​മണ കോപം, തന്ത്രി കോപം, ആചാര ലംഘനം എന്നിവ കാരണം പിണറായിക്ക്​ കഷ്​ടകാലം; ജ്യോതിഷിയുടെ പ്രവചനം വൈറൽ

ചെന്നിത്തലക്ക്​ രാജയോഗമാണെന്നായിരുന്നു ജ്യോതിഷിയുടെ കണ്ടെത്തല്‍

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോ പ്രാദേശിക ചാനലിൽ ഒരു ജ്യോതിഷി നടത്തിയ പ്രവചനം സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറൽ. കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ഭാവിയാണ് ജ്യോതിഷി പ്രവചിച്ചത്.

ഉമ്മന്‍ ചാണ്ടി, രമേശ്​ ചെന്നിത്തല, പിണറായി വിജയന്‍ എന്നിവരുടെ ഭാവിയും തിരഞ്ഞെടുപ്പ് ഫലവും പറയുന്ന ജ്യോതിഷിയുടെ പ്രധാന പ്രവചനങ്ങൾ ചർച്ചയാകുന്നു. ​ ഉമ്മന്‍ ചാണ്ടിയുടെ ഗ്രഹനിലയാണ്​ ആദ്യം പറയുന്നത്. ഇതനുസരിച്ച്‌​ അദ്ദേഹത്തിന്​ പത്തിലെ വ്യാഴം ഭാഗ്യം സമ്മാനിക്കും. ഉമ്മന്‍ചാണ്ടിക്ക്​ അമരയോഗവും ശശിയോഗവും ഉണ്ട്​. കോണ്‍ഗ്രസ്​ തിളങ്ങിയാല്‍ അതി​െന്‍റ ക്രെഡിറ്റ്​ ഉമ്മന്‍ ചാണ്ടിക്ക്​ ആയിരിക്കുമെന്നും ജ്യോതിഷി പറഞ്ഞു.

read also :‘ഇനി ഈരാറ്റുപേട്ട പരിസരത്ത് കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലും’; പിസി ജോര്‍ജിന് യുവാവിന്റെ വധഭീഷണി

രണ്ടാമത്​ പരിശോധിച്ചത്​ രമേശ്​ ചെന്നിത്തലയുടെ കാലയോഗമാണ്​. ചെന്നിത്തലക്ക്​ രാജയോഗമാണെന്നായിരുന്നു ജ്യോതിഷിയുടെ കണ്ടെത്തല്‍. ഒപ്പം ശശിയോഗവുമുണ്ട്​. അപ്രതീക്ഷിതമായ ഭാഗ്യലബ്​ധി അദ്ദേഹത്തിന്​ ഉണ്ടാകുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.

മൂന്നാമതായി പിണറായി വിജയ​നെകുറിച്ചു നടത്തിയ പ്രവചനത്തിൽ പറയുന്നതിങ്ങനെ.. പിണറായിക്ക്​ കഷ്​ടകാലം. ബ്രാഹ്​മണ കോപം, തന്ത്രി കോപം, ആചാര ലംഘനം എന്നിവ അദ്ദേഹത്തിന്​ ദുരിതം കൊണ്ടുവരും. പരിഹാരമായി അയ്യപ്പന്​ നിരാഞ്​ജനം ഗണപതിക്ക്​ നാളികേരം ഉടക്കല്‍ എന്നിവ നിര്‍ദേശിക്കപ്പെട്ടു.

അടുത്തതായി വന്നത്​ ബി.ജെ.​പിയെകുറിച്ചുള്ള പ്രവചനമാണ്​.  ബുധ​െന്‍റ ഗുണഫലം ബി.ജെ.​പിക്ക്​ ലഭിക്കുമെന്നായിരുന്നു ജ്യോതിഷിയുടെ കണ്ടെത്തല്‍. ബുധനെന്നാല്‍ വീര്യം, ധൈര്യം, ഒാജസ്സ്​ എന്നിവയാണ്​. ബുധ​െന്‍റ അപഹാരംകൊണ്ട്​ ബി.ജെ.പിയുടെ നില ഉത്തരോത്തരം മെച്ചപ്പെടുമെന്നും ജ്യോതിഷി പറഞ്ഞു. കൂടാതെ സ്​ട്രോങ്​ റൂമുകളില്‍ ഇരിക്കുന്ന വോട്ടിങ്​ മെഷീനുകള്‍ പുറത്തെടുത്താല്‍ പ്രവചനം സത്യമാണോ എന്ന്​ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. തുടര്ഭരണം കിട്ടി ഇടതുപക്ഷം അധികാരത്തിൽ ഏറുകയാണ്. ഈ അവസരത്തിൽ ഇ​ത്ര കൃത്യമായി മണ്ടത്തരം പറയാന്‍ എങ്ങിനെ സാധിക്കുന്നെടാ ഉവ്വേ എന്ന ട്രോളുമായി സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ സൈബർ നേതാക്കൻമാർ ഏറ്റെടുത്തുകഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button