Latest NewsKeralaNews

തലസ്ഥാന നഗരത്തിലേക്ക് തിരിച്ച് പിണറായി വിജയൻ; ഗവർണർക്ക് രാജിക്കത്ത് കൈമാറും

തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി.

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം, അൽപസമയത്തിനകം കുടുംബത്തോടപ്പം എയർപോർട്ടിലേക്ക് തിരിക്കും. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തും. തിരുവനന്തപുരത്ത് പതിന്നൊരയോടെയാണ് പിണാറായി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാകും സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.

Read Also: ചുട്ട് പൊള്ളുന്ന വെയിലത്ത് വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്സ്, ഒരു കൊടുങ്കാറ്റായി ഞങ്ങള്‍ തിരിച്ചുവരും : കെ.സുധാകരന്‍

സമാനതകളില്ലാത്ത ചരിത്രവിജയമാണ് പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത്. പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരി വീണ്ടും വരണമെന്ന് ജനം ആഗ്രഹിച്ചു. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 നെക്കാളും പകിട്ടുണ്ട് ഇത്തവണത്തെ എൽഡിഎഫ് വിജയത്തിന്. തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി. ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയേക്കാൾ മൂന്നിരട്ടി വ്യത്യാസത്തിൽ കരുത്തോടെയാണ് സിപിഎം വിജയിച്ച് കയറിയത്. 12 ൽ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button