KeralaLatest NewsNews

ചുട്ട് പൊള്ളുന്ന വെയിലത്ത് വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്സ്, ഒരു കൊടുങ്കാറ്റായി ഞങ്ങള്‍ തിരിച്ചുവരും : കെ.സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി കെ. സുധാകരന്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് ഒരു കൊടുങ്കാറ്റായി തിരിച്ചുവരുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ‘ആടിയുലയുന്ന കടല്‍ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിര്‍ത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തും വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്സ്. കാലം കരുതി വെച്ച പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും…’ -സുധാകരന്‍ കുറിച്ചു.

Read Also :മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം, തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായുള്ള മുറവിളിയുയരുമെന്ന സൂചനയുമുണ്ട്. കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തിരിച്ചെത്താനിടയില്ലെന്നും സൂചനയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button