ബംഗളൂരു : കര്‍ണാടക ഉപതെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന ബെളഗാവി ലോക്സഭ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. മുന്‍ കേന്ദ്രമന്ത്രി സുരേഷ് അംഗദി മരിച്ചതോടെ ഒഴിവുവന്ന സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ മംഗള അംഗദിയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സതീഷ് ജാര്‍ക്കിഹോളിയുമായി ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിനൊടുവില്‍ 2903 വോട്ടിനാണ് മംഗളയുടെ ജയം. 2004 മുതല്‍ ബി.ജെ.പിയുടെ ൈകവശമുള്ള മണ്ഡലമാണിത്.
Read Also : തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഓരോ സീറ്റിൽ വിജയിച്ചു. ബിദറിലെ ബസവകല്യാണ്‍ മണ്ഡലം കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി പിടിച്ചെടുത്തപ്പോള്‍ റായ്ച്ചൂരിലെ മസ്കിയില്‍ ബി.ജെ.പി അപ്രതീക്ഷിത തോല്‍വി വഴങ്ങി. ബസവകല്യാണിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശരണു സലഗര്‍ 70,566ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്ലമ്മ 49,662ഉം വോട്ട് നേടി. അതേസമയം, സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച ഓപറേഷന് താമരയില്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയ പ്രതാപ്ഗൗഡ പാട്ടീല്‍ തോറ്റു.
Post Your Comments