Latest NewsNewsIndia

നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണം ; ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് കത്ത് നൽകി മമത ബാനെർജി

കൊൽക്കത്ത: നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് തൃണമൂൽ കത്ത് നൽകി. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ വീണ്ടും എണ്ണണമെന്നാണ് ആവശ്യം.

Read Also : കോവിഡ് വ്യാപനം : കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ലോക്‌ഡൗണിലേക്ക് 

അതേ സമയം , നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ഹാൽദിയയിൽ ഒരു സംഘം അക്രമം നടത്തി. മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും അക്രമത്തിൽ കേടുപാടുണ്ടായിട്ടുണ്ട്. രാത്രിയായിരുന്നു അക്രമം. സംഭവത്തെ തുടർന്ന് സ്ഥലത്ത് ദ്രുതകർമ്മസേനയെ വിന്യസിച്ചാണ് സ്ഥിതി ശാന്തമാക്കിയത്.

നന്ദിഗ്രാമിൽ 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. ആദ്യ റൗണ്ടുകളിൽ 8500 ഓളം വോട്ടുകൾക്ക് മമത പിന്നിലായിരുന്നു. പിന്നീടാണ് വോട്ടുനിലയിലെ വ്യത്യാസം കുറഞ്ഞുവന്നത്. അവസാനഘട്ടങ്ങളിൽ മമത വിജയിച്ചതായി വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പിന്നീട് ഔദ്യോഗിക ഫലപ്രഖ്യാപനത്തിലാണ് 1622 വോട്ടുകൾക്ക് മമത പരാജയപ്പെട്ടതായി സ്ഥീരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button