
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പരാജയത്തിൽ പകുതി മീശ വടിച്ച് കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡണ്ട് പൗലോസ് കടമ്പംകുഴി. തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്ന് സുഹൃത്തുമായി പൗലോസ് കടമ്പംകുഴി ബെറ്റ് വെച്ചിരുന്നു. എന്നാൽ ഇരുവരും പരാജയപ്പെട്ടതോടെയാണ് പൗലോസ് കടമ്പംകുഴി പകുതി മീശ വടിച്ചത്.
സംഭവത്തില്‍ പൗലോസിന്റെ പ്രതികരണം ഇങ്ങനെ :
‘ഇന്നലെ വന്ന തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും എന്റെ നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെട്ടു. എന്റെ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പാഠം ഉള്‍കൊണ്ട് കൊണ്ട് മുന്നോട്ട് വരും. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാവും.’
Read Also : സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം
പാലയില്‍ 11,246 വോട്ടുകളുടെ അമ്പരിപ്പിക്കുന്ന ഭൂരിപക്ഷമാണ് കാപ്പന് കിട്ടിയത്. കാപ്പന് ആകെ 67638 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജോസ് കെ മാണി 52697 വോട്ടുകളില്‍ ഒതുങ്ങുകയായിരുന്നു.
Post Your Comments