പാലക്കാട്: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവത്തിനു പിന്നാലെ പാലക്കാടും സമാന സംഭവം. പാലക്കാട്ടും കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം മാറി നൽകിയതായി റിപ്പോർട്ട്. കരുണ മെഡിക്കൽ കോളേജിലാണ് സംഭവം. കോവിഡ് ബാധിച്ച് ഇന്നലെ രാത്രി മരിച്ച രണ്ട് പേരുടെ മൃതദേഹമാണ് മാറി നൽകിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂർ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. യാതൊരു കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെയായിരുന്നു ഇത്.
മോർച്ചറി ജീവനക്കാരന് പറ്റിയ തെറ്റാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ജില്ലാ ആശുപത്രിയിലെ ആറ് ജീവനക്കാർക്കെതിരെ നടപടിയാണ്. അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെന്റ് ചെയ്തു. ആശുപത്രിയിലെ നഴ്സുമാരും അറ്റൻഡർമാരുമാണ് നടപടിക്ക് വിധേയരായത്.
Also Read:യുവാവ് ഭാര്യയെ പത്തുതവണ കുത്തി; അച്ഛന്‍ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി മകന്‍
നേരത്തെ, തിരുവനന്തപുരത്തും ഇതേ സംഭവം നടന്നിരുന്നു. കോവിഡ് ബാധിതനായ നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി പ്രസാദിന്റെ മൃതദേഹം മോർച്ചറി ജീവനക്കാരൻ മാറി നൽകുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രസാദിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
Also Read:മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവം വിവാദത്തിൽ
ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പോലീസുമായി എത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാനില്ലെന്ന മറുപടിയാണ് മോർച്ചറി ജീവനക്കാറിൽനിന്നും ലഭിച്ചത്. വിശദമായ അന്വേഷണത്തിൽ വെള്ളായണി സ്വദേശി പ്രസാദിന്റെ ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകിയാതായി കണ്ടെത്തി.
പ്രസാദിന്റെ ബന്ധുക്കൾ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകി. സംഭവം വിവാദമായതോടെ മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരൻ മോഹന കുമാരനെ മെഡിക്കൽ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു.
Post Your Comments