KeralaNattuvarthaLatest NewsNews

‘കുണ്ടറയിലെ പരാജയത്തിന് കാരണം ബി.ജെ.പിയുമായിയുള്ള യു.ഡി.എഫ്​ വോട്ടുകച്ചവടം’; പിണറായി വിജയൻ

ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോൾ 140 ൽ 90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്​ വോട്ടു കുറഞ്ഞു. ഇത്ര ഭീമമായ രീതിയിൽ എങ്ങനെ വോട്ടു കുറഞ്ഞു?

കുണ്ടറയിലും തൃപ്പൂണിത്തറയിലും എൽ.ഡി.എഫ്​ തോറ്റത്​ വോട്ടു കച്ചവടം നടത്തിയതുകൊണ്ടാണെന്നും, തെരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ ജയിക്കാൻ പോവുകയാണെന്ന്​ യു.ഡി.എഫ്​ ആത്​മവിശ്വാസം പ്രകടിപ്പിച്ചത്​ ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയതിന്റെ ഫലമായിട്ടാണെന്നും പിണറായി വിജയൻ. നാട്ടിലുള്ള യാഥാർഥ്യങ്ങൾ കച്ചവടക്കണക്കിലൂടെ അട്ടിമറിക്കാമെന്നാണ്​ യു.ഡി.എഫ്​ കരുതിയതെന്നും, ഈ കച്ചവടത്തിലൂടെ ബിജെ.പി വോട്ടുകൾ നല്ല രീതിയിൽ യു.ഡി.എഫിന്​ വാങ്ങാനായെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ 140 മണ്ഡലങ്ങളിൽ അടിവെച്ച്​ മുന്നറുമെന്നാണ്​ ബി.ജെ.പി അവകാശപ്പെട്ടിരുന്നത്​. അതിനവർ ഏറെ ശ്രമിക്കുന്നുമുണ്ട്​. പണവും ചെലവഴിക്കുന്നുണ്ട്​. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോൾ 140 ൽ 90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്​ വോട്ടു കുറഞ്ഞു. ഇത്ര ഭീമമായ രീതിയിൽ എങ്ങനെ വോട്ടു കുറഞ്ഞു? പുതിയ വോട്ടർമാർ വന്നതിന്‍റെ വർധനവും ഉണ്ടായില്ല. ഇത്രമാത്രം പ്രവർത്തനം നടത്തിയിട്ടും എന്തുകൊണ്ടാണ്​ അത്​ യാഥാർഥ്യമാക്കാനാവാതെ പോയത്​? ഇ​ത്ര വലിയ ചോർച്ച ​മുമ്പൊന്നും ഉണ്ടായിട്ടില്ല’. പിണറായി പറഞ്ഞു.

വോട്ട്​ മറിച്ചതിന്​ പ്രകടമായ തെളിവുകളുണ്ടെന്നും പത്തോളം മണ്ഡലങ്ങളിൽ ഇടത് പക്ഷം പിന്നോട്ട് പോയത് വോട്ട്​ മറിച്ചതിനെ തുടർന്നാണെന്ന്​ വ്യക്​തമാണെന്നും പിണറായി വിജയൻ പറഞ്ഞു. അല്ലായിരുന്നുവെങ്കിൽ പതനം ഇതിനേക്കാൾ കടുത്തതായിരുന്നേനേയെന്നും പിണറായി കൂട്ടിച്ചേർത്തു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button