COVID 19Latest NewsNewsIndia

കൊവിഡ് വാക്‌സിന് ക്ഷാമം എന്നത് മാദ്ധ്യമസൃഷ്ടി ,കേന്ദ്രവും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണ

കോവിഷീല്‍ഡ് വാക്‌സിന് 1,732.50 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി കൊവിഡ് വാക്‌സിന് ക്ഷാമം ഉണ്ടാകില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ രണ്ട് മാസത്തേക്കുള്ള കൊവിഡ് വാക്‌സിന് വേണ്ടി കേന്ദ്രസര്‍ക്കാരും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ധാരണയിലെത്തി. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 11 കോടി ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 1,732.50 കോടി രൂപ കമ്പനിയ്ക്ക് മുന്‍കൂറായി നല്‍കിയെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന്റെ ഈ കരാര്‍ അംഗീകരിച്ചിട്ടുള്ളത്.

Read Also : കൊറോണ വൈറസ് അതിതീവ്ര വ്യാപനം, കേരളത്തിന് അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രആരോഗ്യ മന്ത്രാലയം

‘ഈ പ്രസ്താവനയും സര്‍ക്കാര്‍ പങ്കുവെച്ച വിവരങ്ങളുടെ ആധികാരികതയും ഞങ്ങള്‍ അംഗീകരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്., ഒപ്പം നല്‍കിയ പിന്തുണയ്ക്ക് നന്ദി. ഓരോരുത്തരുടേയും ജീവന്‍ രക്ഷിക്കുന്നതിനായി വാക്‌സിന്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ . സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു. കൊവിഷീല്‍ഡ് വാക്‌സിന് വേണ്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ ഓര്‍ഡറുകളൊന്നും നല്‍കിയിട്ടില്ലെന്ന ആരോപണമുയര്‍ന്നതോടെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെളിപ്പെടുത്തല്‍. ഇതെക്കുറിച്ച് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തള്ളിക്കളഞ്ഞിരുന്നു.

മെയ്, ജൂണ്‍, ജൂലൈ എന്നിങ്ങനെ മൂന്ന് മാസത്തേക്ക് 11 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിനായി 1,732.50 കോടി രൂപ മുന്‍കൂറായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ടിഡിഎസിന് ശേഷം 1,699.50 കോടി രൂപയാണ് ഏപ്രില്‍ 28 ന് എസ്ഐഐക്ക് ലഭിച്ചത്. ഇതില്‍ മെയ് 3 വരെ 744 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് വാക്സിനുകള്‍ക്കായി കേന്ദ്രം പുതിയ ഓര്‍ഡറുകളൊന്നും നല്‍കിയിട്ടില്ലെന്ന് ആരോപിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും മന്ത്രാലയം അറിയിച്ചു. മെയ് മൂന്നി വരെ 8813 കോടി ഡോസുകള്‍ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.

മെയ് രണ്ടിന് 16.54 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കിയിട്ടുണ്ട്. 78 ലക്ഷത്തിലധികം ഡോസുകള്‍ ഇനിയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 56 ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button