
ന്യൂഡല്‍ഹി : കേരളത്തില്‍ കൊറോണ വൈറസ് അതിതീവ്രമായി വ്യാപിക്കുന്നു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊവിഡ് രോഗികള്‍ അനാവശ്യമായി സിടി സ്‌കാന്‍ ചെയ്യരുത്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്ക് സ്‌കാനിംഗ് ആവശ്യമില്ല. സ്‌കാനിംഗ് റേഡിയേഷന്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Read Also : ഇന്ത്യയ്ക്ക് കോടികളുടെ കോവിഡ് മരുന്ന് വാഗ്ദാനവുമായി ഫൈസർ
അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച 26,011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ 301 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Post Your Comments