നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിൽ, തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബി.ജെ.പി. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. ബി.ജെ.പിയ്ക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലങ്ങളിൽ എതിർ സ്ഥാനാർത്ഥികൾക്കായി മുസ്ലിം വോട്ടുകളുടെ ഏകീകരണമുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
സഖ്യ കക്ഷിയായ ബി.ഡി.ജെ.എസ് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടതിനൊപ്പം ബി.ജെ.പിയുടെ വോട്ട് ശതമാനം 11.30 മാത്രമായി ഇത്തവണ കുറഞ്ഞു. 2016 ഇൽ ഇത് 15.01 ശതമാനമായിരുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 15.56 ശതമാനം വോട്ടായിരുന്നു. സമീപകാലത്തെ എല്ലാ തെരഞ്ഞെടുപ്പിനെക്കാളും കുറഞ്ഞുവോട്ടുകളാണിത്. കോന്നിയില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനേക്കാൾ 6975 വോട്ടുകൾ കെ സുരേന്ദ്രന് കുറവാണ്.
Post Your Comments