Latest NewsNattuvarthaNews

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ആളപായമില്ല

ആലപ്പുഴ: യാത്രക്കാരെയും കൊണ്ട് ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎൽ 02 എജി1766 എന്ന രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചിരിക്കുന്നത്. തകഴി മുല്ലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന്റെതാണ് വാഹനം.

ഓടിക്കൊണ്ടിരുന്നതിനിടയിൽ ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ഫെഡറൽ ബാങ്കിന് മുൻഭാഗത്ത് എത്തിയപ്പോൾ ഓട്ടോയുടെ പിൻസിറ്റിനടിയിൽ എൻജിൻ ഭാഗത്ത് നിന്നുമാണ് പുക ഉയരാൻ ആരംഭിച്ചത്. തുടർന്ന് ഉടൻ തന്നെ യാത്രക്കാരെ ഇറക്കിയ ശേഷം ഫയർഫോഴ്സിനെ വിളിക്കുകയും തൊട്ടടുത്ത കടകളിൽ നിന്നും വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്യുകയുണ്ടായി.

വളരെ വേഗത്തിലെത്തിയ ആലപ്പുഴ ഫയർ & റെസ്ക്യു ടീം വെള്ളം പമ്പ് ചെയ്ത് തീ അണച്ചതിനാൽ ഓട്ടോയുടെ ഇന്ധന ടാങ്കിലേയ്ക്ക് തീ പടർന്ന് വലിയ അപകടം സംഭവിക്കാതെ നോക്കി. സമയോജിത ഇടപെടൽ മൂലം ഓട്ടോ പൂർണ്ണമായും കത്തി നശിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button