ബേപ്പൂരിൽ ജയം ഉറപ്പിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട് : ബേപ്പൂരിൽ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്. 15000 വോട്ടിന് മുന്നിലാണ് അദ്ദേഹം. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുകയാണ്. 91 സീറ്റുകളിൽ ലീഡ് ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നേറുന്നത്.

ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയിൽ തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നൽകി നടൻ ബിനീഷ് ബാസ്റ്റിൻ. സി പി എമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Read Also  : വടക്കാഞ്ചേരിയിൽ അനിൽ അക്കര പിന്നിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ് വർധിക്കുന്നു

അതേസമയം ചില ഇടങ്ങളിൽ എൽ ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. തവനൂരി മുൻ മന്ത്രി കെ ടി ജലീൽ പിന്നിൽ. യു ഡി എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഫിറോസ് തന്നെയാണിവിടെ മുന്നിൽ. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ കുണ്ടറയിലും സമാന അവസ്ഥയാണുള്ളത്.

Share
Leave a Comment