KeralaLatest NewsNews

മരുമകൻ വിളിയോട് പ്രതികരിക്കാന്‍ സമയമില്ല, പ്രവൃത്തിയാണ് മറുപടി: മുഹമ്മദ് റിയാസ്

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉൾപ്പെടുത്തിയതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാല്‍, വിമർശനങ്ങളുടെ നിലവാരം എത്രത്തോളുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാര്‍ക്ക് എന്നിവ ഉദ്ഘാടനം ചെയ്യാനെത്തിയ സാഹചര്യത്തിൽ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘തനിക്കെതിരെ വളരെയേറെ വിമർശനങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല, എന്നാൽ ചില ഭാഗത്തുനിന്ന് ഉണ്ടാകാം. എല്ലാവർക്കുമെതിരെയും വിമർശനങ്ങൾ വരാറുണ്ട്. വിമർശനം ഉന്നയിക്കുന്നവർക്ക് തീർച്ചയായും അത് ഉന്നയിക്കാം. പക്ഷേ, ആ വിമർശനത്തിന് നിലവാരം പരിശോധിച്ച് ഒരു ധാരണയിലെത്താനുള്ള അവകാശം ജനങ്ങൾക്കുണ്ട്’- മന്ത്രി പറഞ്ഞു. അതേസമയം, ‘മരുമകൻ,’ വിളിയെ കുറിച്ച് ചോദിച്ചപ്പോൾ അതിനൊക്കെ മറുപടി പറഞ്ഞ് സമയം കളയാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read Also  :  ‘സ്വകാര്യ ഇടങ്ങളിൽ ടാറ്റൂ കുത്താൻ നടക്കുന്ന കുറേ പേര്, നാടിന്റെ സംസ്‍കാരം കുറേ ഊളകള്‍ക്ക് നശിപ്പിച്ച് കളയാനുള്ളതല്ല’

മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെതിരെ സമൂഹ മാധ്യമങ്ങളിൽ പലതരം പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷം പി. ജയരാജനെ പോലുള്ളവരെ തഴയുന്നതും റിയാസിന് അവസരം നൽകിയതും നവമാധ്യമങ്ങൾ ചർച്ചാവിഷയമാക്കിയിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള പ്രതികരണങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ലന്നും, പ്രവർത്തിയിലൂടെ ആളുകൾ തന്നെ മനസ്സിലാക്കും എന്നുമാണ് മന്ത്രിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button