
മാനന്തവാടി: തുടര്‍ച്ചയായ രണ്ടാം തവണയും മാനന്തവാടി നിയോജക മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തി. ഒ.ആര്‍ കേളുവിനെ രണ്ടാം അങ്കത്തിന് ഇറക്കിയാണ് സിപിഎം മണ്ഡലം നിലനിര്‍ത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിയെ 9,066 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേളു തോല്‍പ്പിച്ചത്.
നേരത്തെ, പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും കേളുവിന് വിജയം പ്രവചിച്ചിരുന്നു. അഞ്ച് വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും യുഡിഎഫ് സ്വാധീനമുള്ള പഞ്ചായത്തുകളിലും ഇടത് മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചുവെന്നും കേളു പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രചാരണത്തിന് തുടക്കം കുറിച്ചതും മാനന്തവാടിയിലായിരുന്നു.
Post Your Comments