ഡല്‍ഹി: നായക സ്ഥാനത്തു നിന്നും ഡേവിഡ് വാര്‍ണറെ മാറ്റിയിട്ടും പരാജയത്തില്‍ നിന്നും കരകയറാനാകാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 55 റണ്‍സിനാണ് ഹൈദരാബാദ് പരാജയം ഏറ്റുവാങ്ങിയത്. സെഞ്ച്വറി നേടിയ ജോസ് ബട്‌ലറുടെ(124) പ്രകടനമാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.
രാജസ്ഥാന് ഉയര്‍ത്തിയ 221 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക് ഓപ്പണര്‍മാരായ മനീഷ് പാണ്ഡെ(31)യും ജോണി ബെയര്‍സ്‌റ്റോ(30)യും മികച്ച തുടക്കമാണ് നല്‍കിയത്. ഡേവിഡ് വാര്‍ണര്‍ക്ക് പകരം നായക സ്ഥാനം ഏറ്റെടുത്ത കെയ്ന്‍ വില്യംസണ്‍ 20 റണ്‍സ് നേടി. പിന്നാലെ എത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഹൈദരാബാദിന്റെ ഇന്നിംഗ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സില്‍ അവസാനിച്ചു.
രാജസ്ഥാന് വേണ്ടി മുസ്താഫിസുര്‍ റഹ്മാനും ക്രിസ് മോറിസും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാതിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജയിച്ചെങ്കിലും രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 7 മത്സരങ്ങളില്‍ 6 എണ്ണത്തിലും പരാജയപ്പെട്ട ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.
Post Your Comments