യു എസിലെ ഒരു സംസ്ഥാനം അവിടത്തെ യുവാക്കളെ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. പശ്ചിമ വിര്‍ജീനിയ സംസ്ഥാനം വാക്സിനേഷന് സ്വീകരിക്കുന്ന, 16 വയസിനും 35 വയസിനും മദ്ധ്യേ പ്രായമുള്ള എല്ലാവര്ക്കും 100 ഡോളറിന്റെ സേവിങ്സ് ബോണ്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ്.
Also Read:യുപിയിൽ ഇലക്ഷന് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച അധ്യാപിക മരിച്ചു
ഈ പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ക്ക് നല്കുന്ന ഈ പ്രതിഫലം അവരെ വാക്സിന് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മേയര്‍ ജിം ജസ്റ്റിസ് ഈ പ്രഖ്യാപനം നടത്തിയത്. വാക്സിന് സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്ന യുവാക്കളിലെ ഒരു വിഭാഗത്തിന് അതിന് വേണ്ട പ്രോത്സാഹനം നല്‍കാനാണ് ഈ തീരുമാനമെന്ന് എന്‍ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments