ലക്നൗ: യുപിയിൽ കല്യാണത്തിന് തൊട്ടുമുന്‍പ് അധ്യാപിക കോവിഡ് ബാധിച്ച് മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ഷന് ഡ്യൂട്ടിക്കിടെയാണ് കൊറോണ വൈറസ് ബാധിച്ചത്.
ജൗന്‍പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. സ്വാതി ഗുപ്തയാണ് മരിച്ചത്. കല്യാണത്തിന് ഏഴുദിവസം മുന്‍പാണ് മരണം സംഭവിച്ചിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സ്വാതി ഗുപ്്തയ്ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പത്തെ ദിവസമാണ് ആരോഗ്യനില വഷളായത്. ഏപ്രില്‍ 15നായിരുന്നു തെരഞ്ഞെടുപ്പ്.ഉടന്‍ തന്നെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഏപ്രില്‍ 23നാണ് ഇവര്‍ മരിച്ചത്. ഏപ്രില്‍ 30നായിരുന്നു കല്യാണം തീരുമാനിച്ചിരുന്നത്.
Post Your Comments