
കോട്ടയം: വോട്ടെണ്ണലിന്റെ തലേ ദിവസം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശബരിമല ധര്‍മ്മ ശാസ്താവിന്റേതാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കൂടാതെ ഫേസ്ബുക്കിന്റെ കവര്‍ ചിത്രം ശബരിമല ക്ഷേത്രമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടിയായിരുന്നു. കൂടാതെ കോണ്‍ഗ്രസും ശബരിമല വിഷയം തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചിരുന്നു.
അതേസമയം, വേട്ടെണ്ണലിന്റെ തൊട്ടുമുമ്പത്തെ ദിവസത്തില്‍ ചാണ്ടി ഉമ്മന്റെ നീക്കം ഇപ്പോള്‍ രാഷ്ടീയലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ചാണ്ടി ഉമ്മന്റെ നീക്കം വൈറലാകുന്നുണ്ട്.
Post Your Comments