പാലക്കാട്: ബി ജെ പി ഏറെ പ്രതീക്ഷ വച്ചിരുന്ന മൂന്നു മണ്ഡലങ്ങളായിരുന്നു പാലക്കാട്, നേമം, തൃശൂർ എന്നിവ. ഇതിൽ തൃശൂർ കൈവിട്ടു. സുരേഷ് ഗോപിയുടെ രണ്ടാം വരവും വെറുതെയായി. ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രനാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്മജ വേണുഗോപാലും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. പാലക്കാടും നേമവുമായിരുന്നു പിന്നെയുണ്ടായ പ്രതീക്ഷ. എന്നാൽ, ഫലം അവസാനിക്കാറാകുമ്പോൾ നേമവും കൈയ്യിൽ നിന്ന് പോകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. നേമത്ത് എൽ ഡി എഫ് സ്ഥാനാർഥി പി ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്.
Also Read:വടക്കാഞ്ചേരിയിൽ യുഡിഎഫിന് തിരിച്ചടി; എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി വിജയിച്ചു
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെ 500 ലേറെ വോട്ടിന് പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബില്‍. ഒരുഘട്ടത്തില്‍ 7000 വോട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന്‍ ശക്തമായ മത്സരം കാഴ്ചവച്ചത്. ഷാഫി പറമ്പിലിന് മുന്നിൽ ശക്തമായ പോരാട്ടമായിരുന്നു മെട്രോമാൻ കാഴ്ച വെച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ നില നൽകുന്ന സൂചന ബിജെപിയെ അങ്കലാപ്പിലാക്കുന്നുണ്ട്.
മഞ്ചേശ്വരത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന്‍ തോറ്റത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.
Post Your Comments