തൃശൂർ: വടക്കാഞ്ചേരി മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടി. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ പരാജയപ്പെടുത്തി എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി വിജയിച്ചു. അനിൽ അക്കരയെ 13,580 വോട്ടുകൾക്കാണ് സേവ്യർ ചിറ്റിലപ്പിള്ളി തോൽപ്പിച്ചത്.
പിണറായി സർക്കാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ മണ്ഡലമാണ് വടക്കാഞ്ചേരി. തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റായിരുന്നു വടക്കാഞ്ചേരി. കഴിഞ്ഞ തവണ അനിൽ അക്കരയാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. 43 വോട്ടുകൾക്കായിരുന്നു വിജയം. എന്നാൽ ഇത്തവണ അനിൽ അക്കര പരാജയപ്പെടുകയായിരുന്നു.
Read Also: ജമ്മു കശ്മീരിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും; കർഫ്യു നീട്ടി
Post Your Comments