ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര് നയിക്കണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടയെന്നും പാര്‍ട്ടി ആവശ്യപ്പെടുന്ന എന്തുകാര്യം ചെയ്യാനും താന്‍ സന്നദ്ധനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിനെ താന്‍ പിന്തുണക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ദേശീയ ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
”പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പ് ഉചിതമായ സമയത്ത് നടക്കും. പക്ഷേ, ഇപ്പോള്‍ കോവിഡ് മഹാമാരിയില്‍നിന്ന് ആളുകളെ രക്ഷിക്കുന്നകാര്യം മാത്രമാണ് ചിന്തിക്കുന്നത്” -രാഹുല്‍ ഗാന്ധി പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഇത്ര രൂക്ഷമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments