തിരുവനന്തപുരം: ജില്ലയില്‍ വാക്‌സിൻ വിതരണം നിര്‍ത്തിവച്ചു. ഇന്നും നാളെയും ജില്ലയില്‍ വാക്സിന്‍ വിതരണം ഉണ്ടാകില്ല. മിനി ലോക്ക് ഡൗണും വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും കണക്കിലെടുത്താണ് വാക്‌സിന്‍ വിതരണം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്. ജില്ലാ ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
Also Read:മൃതദേഹം പള്ളി സെമിത്തേരിയിലും ദഹിപ്പിക്കാം; കോവിഡില്‍ സംസ്‌കാര നിര്‍ദ്ദേശവുമായി ഓര്‍ത്തഡോക്‌സ് സഭ
ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ ജില്ലയിലെ 12 പഞ്ചായത്തുകളില്‍ കൂടി കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ.അഴൂര്‍, പഴയകുന്നുമ്മേല്‍, കടയ്ക്കാവൂര്‍, കള്ളിക്കാട്, വിളപ്പില്‍, ഒറ്റശേഖരമംഗലം, ആര്യനാട്, വെങ്ങാനൂര്‍, പൂവാര്‍, കുന്നത്തുകാല്‍, ഒറ്റൂര്‍, ഇടവ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കേരളത്തിലെ കോവിഡ് വ്യാപനം ഇത്രത്തോളം അധികരിക്കുമ്പോൾ ഈ വാക്‌സിൻ വിതരണം നിർത്തി വയ്ക്കുന്നത് അശാസ്ത്രീയമായ നടപടിയാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇലക്ഷൻ പ്രചരണങ്ങൾക്കും മറ്റും ജനങ്ങളും ജനപ്രതിനിധികളും അനിയന്ത്രിതമായി പുറത്തിറങ്ങിയതും കൂട്ടങ്ങൾ സൃഷ്ടിച്ചതുമാണ് ഇതരത്തിലൊരവസ്ഥയിലേക്ക് സംസ്ഥാനത്തെ നയിച്ചത്.
Post Your Comments